കൊവിഡ്: സൗദിയില്‍ ഇന്ന് മൂന്ന് മരണം; 1,223 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 139 ആയി ഉയര്‍ന്നു.

Update: 2020-04-26 14:45 GMT

ദമ്മാം: സൗദിയില്‍ പുതുതായി 1,223 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 17,522 ആയി ഉയര്‍ന്നു. മുന്നുപേരാണ് വൈറസ് ബാധയേറ്റ് ഇന്ന് മരണപ്പെട്ടത്. കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 139 ആയി ഉയര്‍ന്നു. 122 പേര്‍ക്ക് രോഗം ഭേദമായി. ഇതിനകം കൊവിഡ് 19 വൈറസ് സുഖപ്പെടുന്നവരുടെ എണ്ണം 2,357 ആയി. രാജ്യത്ത് കൊവിഡ് 19 ബാധിതരില്‍ 85 ശതമാനവും വിദേശികളാണ്.

15 ശതമാനം മാത്രമാണ് സ്വദേശികള്‍. രോഗബാധിതകരുടെ വിവരം ഇപ്രകാരമാണ്: മക്ക- 272, റിയാദ്- 267, മദീന- 217, ജിദ്ദ- 117, ബിഷ- 113, ഉനൈസ- 54, ദമ്മാം- 51, ബുറൈദ- 20, ജുബൈല്‍- 19, ഹുഫുഫ്- 17, അല്‍ആരിദ- 14, തായിഫ്- 10, അബു ഉറൈഷ്-10, ഖുലൈസ്- 3, തബൂക്- 3, അല്‍സുല്‍ഫി- 3, സാജിര്‍- 3, ഖതീഫ്- 2, ഹഫര്‍ബാതിന്‍- 2, ഖര്‍യാത്- 2, വാദി ദവാസിര്‍- 2 , മുജാരിദ- 1, ഖമീഷ് മുഷൈത്- 1, കോബാര്‍- 1, ജാസാന്‍- 1, അറാര്‍- 1. 

Tags: