കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്ന് മരണം; 204 പേര്‍ക്ക് വൈറസ് ബാധ

Update: 2020-12-20 17:45 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധയെത്തുടര്‍ന്നു മൂന്നുപേര്‍ മരിച്ചു. ഇതുവരെ രോഗബാധയേറ്റ് ആകെ മരണമടഞ്ഞവരുടെ എണ്ണം 921 ആയി. 204 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 1,47,979 ആയി. 285 പേര്‍ ഇന്ന് രോഗമുക്തരായി.

1,43,926 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്. മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെയായി (3,132). തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 60 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,242 പേരിലാണ് സ്രവപരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തിയവരുടെ എണ്ണം 12,18,389 ആണ്.

Tags: