കുവൈത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1048 പേര്‍ക്ക്, അഞ്ചു മരണം

24 മണിക്കൂറിനിടെ 631 പേര്‍ കുവൈത്തില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1,63,895 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

Update: 2021-02-11 17:16 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,75,031 ആയി. ഇന്ന് 1048 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 985 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 631 പേര്‍ കുവൈത്തില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1,63,895 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

10,151 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 114 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10659 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 16,40,047 പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്‌.

Tags:    

Similar News