കുവൈത്തില്‍ 50 പുതിയ കൊവിഡ് കേസുകള്‍കൂടി; 32 പേര്‍ ഇന്ത്യാക്കാര്‍, രോഗബാധിതരുടെ എണ്ണം 1,405 ആയി

തീവ്രപരിചരണ വിഭാഗത്തില്‍ 31 പേര്‍ ചികില്‍സയിലുണ്ട്. ഇന്ന് കുവൈത്തില്‍ 30 പേര്‍കൂടി കൊവിഡ് രോഗമുക്തി നേടി.

Update: 2020-04-15 10:20 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 പുതിയ കൊവിഡ് കേസുകള്‍കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 32 പേര്‍ ഇന്ത്യാക്കാരാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 1,405 ആയി. വൈറസ് ബാധിതരായ ആകെ ഇന്ത്യക്കാരുടെ എണ്ണം 785 ആയും ഉയര്‍ന്നു.

43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഏഴുപേര്‍ക്ക് രോഗം എങ്ങനെ പകര്‍ന്നുവെന്ന് വ്യക്തമല്ല. തീവ്രപരിചരണ വിഭാഗത്തില്‍ 31 പേര്‍ ചികില്‍സയിലുണ്ട്. ഇന്ന് കുവൈത്തില്‍ 30 പേര്‍കൂടി കൊവിഡ് രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 296 ആണ്. 

Tags: