കൊവിഡ്: കുവൈത്തില്‍ നാല് മരണം കൂടി; പുതുതായി 745 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടവരുടെ എണ്ണം 358 ആയി. 434 സ്വദേശികള്‍ അടക്കം 745 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Update: 2020-07-01 14:43 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് നാലുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടവരുടെ എണ്ണം 358 ആയി. 434 സ്വദേശികള്‍ അടക്കം 745 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 46,940 ആയി. മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല. ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.

ഫര്‍വാനിയ- 182, അഹമദി- 168, ഹവല്ലി- 98, കേപിറ്റല്‍- 120, ജഹറ- 176. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: തൈമ- 41, സബാഹ് സാലെം- 30, സബാഹിയ- 27, ഫര്‍വാനിയ- 36, ജിലീബ്- 27, സുലൈബിയ, താമസപ്രദേശം- 27, ജാബര്‍ അല്‍ അലി- 21. ഇന്ന് 685 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 37,715 ആയി. ആകെ 8,867 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 139 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്. 

Tags:    

Similar News