കൊവിഡ്: കുവൈത്തില്‍ നാലുമരണം; 825 പേര്‍ക്ക് ഇന്ന് വൈറസ് ബാധ

ഇന്ന് വരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 97,824 ആയി. രോഗബാധിതരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇന്ന് പുറത്തുവിട്ടിട്ടില്ല.

Update: 2020-09-17 15:32 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്നു ഇന്ന് നാലുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 575 ആയി. 825 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 97,824 ആയി. രോഗബാധിതരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇന്ന് പുറത്തുവിട്ടിട്ടില്ല.

724 പേരാണു ഇന്ന് രോഗമുക്തരായത്. ആകെ രോഗം സുഖമായവരുടെ എണ്ണം 87,911 ആയി. ആകെ 9,338 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞു- 94. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 5,968 പേര്‍ക്കാണു വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,95,556 ആയി. 

Tags:    

Similar News