കൊവിഡ് പ്രതിരോധം: ചൈനയില്‍നിന്ന് ഏഴംഗസംഘം സൗദിയിലെത്തി

സൗദിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചൈനയില്‍നിന്നുള്ള സംഘം കൊവിഡ് പ്രതിരോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ചൈനീസ് സ്ഥാനപതി അറിയിച്ചു.

Update: 2020-04-16 10:24 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധിക്കാന്‍ ചൈനയില്‍നിന്നും ഏഴംഗ വിദഗ്ധസംഘം സൗദിയിലെത്തി. പ്രതിരോധനപ്രവര്‍ത്തനങ്ങള്‍ക്കും ചികില്‍സ നല്‍കുന്നതിനുമായാണ് ചൈനാ സംഘം സൗദിയിലെത്തിയത്. സൗദിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചൈനയില്‍നിന്നുള്ള സംഘം കൊവിഡ് പ്രതിരോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ചൈനീസ് സ്ഥാനപതി അറിയിച്ചു.

യഥാര്‍ഥ സുഹൃത്ത് പ്രതിസന്ധിയില്‍ സഹായിക്കലാണ്. സൗദിയിലെ ഈ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങള്‍ കൂടെ നില്‍ക്കും. സാംക്രമിക രോഗവിദഗ്ധര്‍, കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ചികില്‍സയ്ക്കും മറ്റും ചൈനയില്‍ നേതൃത്വം നല്‍കിയ വിദഗ്ധര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ചൈനയില്‍ കൊവിഡ് 19 ബാധിച്ച ഘട്ടത്തില്‍ മരുന്നും മറ്റിതരവസ്തുക്കളും സൗദി നല്‍കിയിരുന്നു. 

Tags:    

Similar News