കൊവിഡ്: കുവൈത്തില്‍ ഒരു മരണംകൂടി; ഇന്ന് രോഗം ബാധിച്ചത് 164 പേര്‍ക്ക്

Update: 2020-04-19 11:25 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരന്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 വയസ് പ്രായമായ ഇദ്ദേഹം കഴിഞ്ഞ 10 ദിവസമായി ചികില്‍സയിലായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് പുതുതായി 164 പേര്‍ക്ക് കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തു. ഇവരില്‍ 97 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 97 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 1087 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 97 പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായത്. ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 164 രോഗികളില്‍ 158 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 6 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലാണ്.

    ഇന്ത്യക്കാര്‍ക്ക് പുറമെ ഇന്ന് രോഗ ബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍-2, ഈജിപ്തുകാര്‍-26, ബംഗ്ലാദേശികള്‍-15, പാകിസ്ഥാന്‍-8, അമേരിക്ക-1, ജോര്‍ദ്ദാന്‍-1, സിറിയ-3, ലബനണ്‍-1, സൗദി-1, ഇറാന്‍-1, സുദാന്‍-1, ഫലസ്തീന്‍-1. രാജ്യത്ത് ഇന്നുവരെ രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 1951 ആയി. ഇന്ന് 25 പേര്‍ രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. കൊറോണ വൈറസ് ബാധയില്‍ നിന്നു ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 305 ആയി. ആകെ 1603 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 38 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്. ഇവരില്‍ 20 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.


Tags:    

Similar News