കൊവിഡ്: ഒമാനില്‍ തൊഴില്‍ നഷ്ടമായത് മൂന്ന് ലക്ഷത്തോളം പേര്‍ക്കെന്ന് ധന മന്ത്രി

കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിഫലനമാണ് വലിയ തൊഴില്‍ നഷ്ടത്തിന് കാരണമെന്നും ഒമാന്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

Update: 2022-04-03 18:30 GMT

മസ്‌കത്ത്: 2020 - 2021 വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ഒമാനില്‍ തൊഴില്‍ നഷ്ടമായെന്ന് ധനകാര്യ മന്ത്രി ഡോ. സഈദ് അല്‍ സഖി. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിഫലനമാണ് വലിയ തൊഴില്‍ നഷ്ടത്തിന് കാരണമെന്നും ഒമാന്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ടവരില്‍ 292,500 പേര്‍ വിദേശികളും 7,500 ഓളം സ്വദേശികളും ഉണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഇവര്‍ക്ക് തൊഴില്‍ നഷ്ടമായത്. 2020, 2021 വര്‍ഷങ്ങള്‍ സ്വകാര്യ മേഖലയുടെ പ്രകടനത്തിന്റെ വിലയിരുത്തലല്ലെന്നും ഡോ. സഈദ് അല്‍ സഖി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News