കൊവിഡ്: സൗദിയില്‍ 49 മരണംകൂടി; 3,402 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,698 ആയി. കൊവിഡ് സ്ഥിരീകരിച്ച 1,994 പേര്‍ സുഖം പ്രാപിച്ചു.

Update: 2020-07-01 14:19 GMT

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,402 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,94,225 ആയി ഉയര്‍ന്നു. 49 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,698 ആയി. കൊവിഡ് സ്ഥിരീകരിച്ച 1,994 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് മുക്തമായവരുടെ എണ്ണം 1,32,760 ആയി.

59,767 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2,272 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പ്രധാന സ്ഥലങ്ങളിലെ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇപ്രകാരമാണ്: റിയാദ്- 401, ദമ്മാം- 282, ഹുഫൂഫ്- 229, മക്ക- 198, ഖതീഫ്- 173, തായിഫ്- 172, ജിദ്ദ- 172, മുബറസ്- 160, മദീന- 154, ഖമീസ് മുശൈത്- 132, കോബാര്‍- 122, അബ്ഹാ- 78, ബുറൈദ- 68, നജ്റാന്‍, ഹായില്‍- 56, ഹഫര്‍ ബാതിന്‍- 50, ഉനൈസ- 44, ദഹ്റാന്‍- 43, ജുബൈല്‍- 40, അഹദ്‌റഫീദ- 39, ഹറജ്-36, ബീഷ- 31, റഅസ്ത്തന്നൂറ- 31.  

Tags: