കൊവിഡ്19: ഇളവുകള്‍ പ്രാബല്ല്യത്തില്‍; റിയാദ്-ദമ്മാം റുട്ടില്‍ ട്രെയിന്‍ യാത്ര പുനരാരംഭിച്ചു

Update: 2020-05-31 11:23 GMT

ദമ്മാം: കൊവിഡ്-19 നിയന്ത്രണത്തെ തുടര്‍ന്ന് ഏര്‍പ്പടുത്തിയ 24 മണിക്കൂര്‍ ഇളവുകളിലും മറ്റു നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയതോട സൗദി അറേബ്യ ഘട്ടംഘട്ടമായി സാധാരണ നിലയിലേക്കു തിരിച്ചെത്തി തുടങ്ങി. റിയാദ്-ദമ്മാം റൂട്ടില്‍ തീവണ്ടി സര്‍വീസ് പുനരാരംഭിച്ചു. റിയാദില്‍ നിന്നു ദമ്മാമിലേക്കും ദമ്മാമില്‍ നിന്നു റിയാദിലേക്കും ആദ്യ സര്‍വീസുകള്‍ നടത്തി. ദമ്മാമിലേക്കു 198 യാത്രക്കാരും റിയാദിലേക്ക് 118 യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയത്. കൊവിഡ് 19 നിയന്ത്രണങ്ങള്‍ക്കു വിധേയമായി സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, താപനില പരിശോധിക്കല്‍ തുടങ്ങിയ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു.




Similar News