കൊവിഡ് 19: സ്വകാര്യ മേഖലക്കു കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് സൗദി സര്‍ക്കാര്‍

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 50 ബില്ല്യന്‍ റിയാലിന്റെ സഹായ പദ്ദതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയതായി സൗദി ധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ലാ അല്‍ജിദ് ആന്‍ അറിയിച്ചു.

Update: 2020-04-15 12:24 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധിക്കുന്നതിന്‍െ ഭാഗമായി സ്വകാര്യ മേഖലക്കു സൗദി സര്‍ക്കാര്‍ സഹായങ്ങള്‍ കുടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിച്ചു.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 50 ബില്ല്യന്‍ റിയാലിന്റെ സഹായ പദ്ദതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയതായി സൗദി ധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ലാ അല്‍ജിദ് ആന്‍ അറിയിച്ചു.
 

നേരത്തെ 70 ബില്ല്യന്‍ റിയാലിന്റെ ഉത്തേജന പദ്ദതി പ്രഖ്യാപിച്ചിരുന്നു.പുതിയ പ്രഖ്യാപനം അനുസരിച്ച് വാണിജ്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, കാര്‍ഷിക വിഭാഗം തുടങ്ങിയവയുടെ ഏപ്രില്‍ മുതല്‍ മെയ് മാസം വരെ 30 ശതമാനം വൈദ്യതി ചാര്‍ജ് സര്‍ക്കാര്‍ വഹിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാലയളവിലുള്ള ചാര്‍ജിന്റെ 50 ശതമാനം ചാര്‍ജ് വിവിധ തവണകളായി അടച്ചാല്‍ മതി. സര്‍ക്കാരിന്റെ 51 ശതമാനം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്യുന്നതിലും മറ്റും കൂടുതല്‍ ജാഗ്രതയോട പ്രവര്‍ത്തിക്കണമെന്ന് ധന മന്ത്രി വ്യക്തമാക്കി.കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ സ്വദേശികളുടെ വേതനത്തിന്റെ 60 ശതമാനം വരെ തുക സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ അറിയിിരുന്നു. 

Tags:    

Similar News