കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാംഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം

Update: 2020-06-22 02:05 GMT

മനാമ: കൊവിഡ് 19 കാരണം ബഹ്‌റയ്‌നില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കുള്ള കൊല്ലം പ്രവാസി അസോസിയേഷന്റെ മൂന്നാംഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കഴിഞ്ഞ രണ്ടു മാസമായി രണ്ടുഘട്ടങ്ങളിലായി ഡ്രൈ ഫുഡ്, മരുന്ന്, മാസ്‌ക് വിതരണം നടത്തിയിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിലെ രണ്ടുപേര്‍ക്ക് നാട്ടിലേക്ക് പോവാന്‍ ആവശ്യമായ വിമാന ടിക്കറ്റും സാമ്പത്തിക സഹായവും നല്‍കിയാണ് മൂന്നാംഘട്ട സഹായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ 3 മാസമായി 250ലേറെ ഭക്ഷണകിറ്റും, നിരവധി നിര്‍ധന പ്രവാസികള്‍ക്ക് മരുന്നും, 30ഓളം പ്രവാസികള്‍ക്ക് നാട്ടിലേക്കു പോവാനുള്ള യാത്രാ സൗകര്യങ്ങളും നല്‍കാന്‍ കഴിഞ്ഞു. പ്രവാസി യാത്രാ മിഷന്റെ നേതൃത്വത്തില്‍ നിര്‍ധനരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വേണ്ടി ചെയ്യുന്ന സൗജന്യ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് എന്ന സദുദ്യമത്തിലും പങ്കാളികളാവുന്നുണ്ട്. സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെയും വനിതാ വിഭാഗത്തിന്റെയും മറ്റംഗങ്ങളുടെയും സഹായത്തോടെ നാലു ടിക്കറ്റുകള്‍ നല്‍കി കഴിഞ്ഞു.

    തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം ഉണ്ടാകുമെന്നു പ്രസിഡന്റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. പ്രയാസമനുഭവിക്കുന്നവര്‍ക്കു ബന്ധപ്പെടാന്‍ കെപിഎ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ബഹ്‌റയ്‌നിലെ 10 ഏരിയ കേന്ദ്രീകരിച്ചു കൊല്ലം പ്രവാസി അസോസിയേഷന്റെ ഏരിയ കമ്മിറ്റികള്‍ വഴിയാണ് സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Covid 19: Kollam Pravasi Association begins its third phase of support activities

Tags:    

Similar News