കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ദുബയ് ഗോള്‍ഡന്‍ വിസ

Update: 2020-05-14 01:07 GMT

ദുബയ്: കൊവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍നിന്ന ആരോഗ്യ പ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ച് ദുബയ്. രാജ്യത്തെ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ നല്‍കാനാണു തീരുമാനം. കൊവിഡ് മഹാമാരിയെ തടയാന്‍ നടത്തിയ ധീര പ്രയത്‌നങ്ങള്‍ പരിഗണിച്ചാണ് ബഹുമതി നല്‍കുക. കൊറോണയ്‌ക്കെതിരേ പൊരുതിയ നായകരെ ഏറ്റവും മികവുറ്റ രീതിയില്‍ ആദരിക്കുമെന്ന ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ദുബയ് ആരോഗ്യ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ഹരായ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിസയുടെ ചെലവുകളും ഒഴിവാക്കി നല്‍കും.




Tags: