കൊവിഡ് 19: ബഹ്‌റയ്‌നില്‍ ഒരാള്‍കൂടി മരിച്ചു

Update: 2020-04-10 18:31 GMT

മനാമ: കൊവിഡ് മഹാമാരിയില്‍ ബഹ്‌റയ്‌നില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കാരണം മരിച്ചവരുടെ എണ്ണം ആറായി. ആകെ 57307 പേര്‍ക്ക് രോഗപരിശോധന നടത്തിയതില്‍ 377 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 530 പേര്‍ രോഗമുക്തരായിട്ടുണ്ട്. ആശുപത്രിയിലുള്ളവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രായലയം അറിയിച്ചു.


Tags: