അബൂദബിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

പരേതനായ പട്ടേരി സിദ്ധാര്‍ഥന്‍ എന്നിവരുടെ മകന്‍ പട്ടേരി ജനാര്‍ദനന്‍ (57), ഭാര്യ മിനിജ (49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2020-07-24 13:52 GMT

അബൂദബി: അബൂദബിയില്‍ ദമ്പതികളെ വാസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ പട്ടേരി സിദ്ധാര്‍ഥന്‍ എന്നിവരുടെ മകന്‍ പട്ടേരി ജനാര്‍ദനന്‍ (57), ഭാര്യ മിനിജ (49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനാര്‍ദനന്റെ മാതാവ് പുന്നത്ത് സരസ.

ഏകമകന്‍ സുഹൈല്‍ (എന്‍ജിനീയര്‍ എച്ച്പി ബംഗളൂരു). സഹോദരങ്ങള്‍: പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍. മിനിജയുടെ പിതാവ്: കെ ടി ഭാസ്‌കരന്‍ (തയ്യില്‍) റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍. മാതാവ്: ശശികല. സഹോദരന്‍: മഹേഷ്. 

Tags: