കൊറോണ വൈറസ്: കുവൈത്തില്‍ ഈജിപ്തുകാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തി

കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വിഭാഗമാണു തീരുമാനം കൈക്കൊണ്ടത്.

Update: 2020-03-01 14:53 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈജിപ്തുകാര്‍ക്ക് എല്ലാവിധ വിസകളും അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വിഭാഗമാണു തീരുമാനം കൈക്കൊണ്ടത്. നിലവില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും കുവൈത്ത് താമസ അനുമതിയുള്ളവര്‍ക്കും തീരുമാനം ബാധകമല്ല.

കുവൈത്ത് താമസ അനുമതിയുള്ള രാജ്യത്തിനു പുറത്ത് കഴിയുന്നവര്‍ക്ക് തിരിച്ചുവരുന്നതിനും തടസ്സങ്ങളുണ്ടാവുന്നതല്ല. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണു ഈജിപ്തുകാര്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാന്‍, ഇറാഖ്, ചൈന, ഹോങ്കോങ്, കൊറിയ, തായ്‌ലന്‍ഡ്, ഇറ്റലി എന്നീ 8 രാജ്യങ്ങള്‍ക്ക് കുവൈത്ത് നേരത്തെ വിസ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News