കൊറോണ: കുവൈത്തില്‍ ഇന്നു രണ്ടു മരണം

ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 861 ആയി.

Update: 2020-11-20 15:16 GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 861 ആയി. 486 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 1.25 ലക്ഷം കവിഞ്ഞു. 1,39,308 ആയി. 623പേര്‍ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 1.25 ലക്ഷം കവിഞ്ഞു 131049ആയി. ആകെ 7398പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു 92 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 6250 പേരടക്കം ഇത് വരെ 10,42,235 പേരിലാണു സ്രവ പരിശോധന നടത്തിയത്.




Tags: