കോര്‍ണിഷ് സോക്കര്‍ വെറ്ററന്‍സ് ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി
ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് റിദ കെമിക്കല്‍സ് കമ്പനിപ്രതിനിധി സമീര്‍ കരമന നിര്‍വഹിച്ചു. പ്ലസ് 40 ടൂര്‍ണമെന്റിന്റെ ആദ്യമല്‍സരത്തില്‍ വെല്‍കം 40 യുഎഫ്സി, സ്പോര്‍ട്ടീവോ അക്കാദമിയുമായി മല്‍സരിച്ചപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
അല്‍കോബാര്‍: കോര്‍ണിഷ് സോക്കര്‍ ക്ലബ് റിദ കെം യുനൈറ്റഡ് ട്രേഡിങ് വിന്നേഴ്സ് ട്രോഫിക്കും ഫര്‍ഹാ ഇന്റര്‍നാഷനല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിക്കുന്ന നാലാമത് പ്ലസ് 40 ഫുട്ബോള്‍ മേളയ്ക്ക് ഖോബാറിലെ അല്‍ ഗൊസൈബി ഗ്രൗണ്ടില്‍ തുടക്കമായി. ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് റിദ കെമിക്കല്‍സ് കമ്പനിപ്രതിനിധി സമീര്‍ കരമന നിര്‍വഹിച്ചു. പ്ലസ് 40 ടൂര്‍ണമെന്റിന്റെ ആദ്യമല്‍സരത്തില്‍ വെല്‍കം 40 യുഎഫ്സി, സ്പോര്‍ട്ടീവോ അക്കാദമിയുമായി മല്‍സരിച്ചപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് ടോസിലൂടെ യുഎഫ്സി വിജയിച്ചു. ആദ്യമല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി സാമിര്‍ (വെല്‍ക്കം 40 യുഎഫ്സി) തിരഞ്ഞെടുത്തു. രണ്ടാമത്തെ മല്‍സരത്തില്‍ ബദര്‍ സീനിയര്‍സ്, ദല്ലാ എഫ്സി സീനിയര്സുമായി ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ബദര്‍ വിജയം കണ്ടെത്തി.
മല്‍സരത്തില്‍ അഷ്റഫ് (ബദര്‍ സീനിയേഴ്സ്) മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. കോര്‍ണിഷ് സോക്കര്‍ ക്ലബ് പ്രസിഡന്റ് സക്കീര്‍ വള്ളക്കടവ് ചെയര്‍മാനും മുനീര്‍ ഖോബാര്ലാന്ഡ് ഓര്‍ഗനൈസറുമായ പ്ലസ് 40 ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് കര്‍മത്തില്‍ ജാഫര്‍ കൊണ്ടോട്ടി, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് കളത്തില്‍, ഡിഫ പ്രസിഡന്റ് പ്രഫസര്‍ അബ്ദുല്‍ സലാം, ഡിഫ സെക്രട്ടറിലിയാക്കത്തലി, റീയാസ് പറളി, മന്‍സൂര്‍ മങ്കട, സമീര്‍ സാം, അനസ് വയനാട്, മണി പത്തിരിപ്പാല എന്നിവര്‍ അതിഥികളായി. പ്രായത്തെയും തണുപ്പിനെയും കാര്യമാക്കാതെ കാല്പന്ത് കളിയെ പ്രേമിക്കുന്ന പ്രവാസികള്‍ക്ക് പ്ലസ് 40 ടൂര്‍ണമെന്റ് ആവേശമായി മാറിയിരിക്കുകയാണ്.