ഭരണഘടന സംരക്ഷിക്കാന്‍ കൂട്ടായ മുന്നേറ്റം അനിവാര്യം: വിമന്‍സ് ഫ്രറ്റേണിറ്റി

Update: 2020-01-27 19:07 GMT

ദോഹ: ഭരണഘടന സംരക്ഷിക്കാന്‍ ജാതിമത-രാഷ്ട്രീയ-ലിംഗഭേദമില്ലാതെ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചിറങ്ങേണ്ട സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ഖത്തര്‍ വിമന്‍സ് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച 'റിപ്പബ്ലിക്കിന്റെ ഭാവി' ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മഹത്തായ ഭരണഘടനമൂല്യങ്ങളെ തകര്‍ക്കാനും ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ടോക്ക് ആശങ്കപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഭാവി തലമുറയുടെ സുരക്ഷയ്ക്കായി സമൂഹം ബോധവല്‍ക്കരിക്കപ്പെടേണ്ടതുണ്ടെന്നും ഐക്യത്തോടെ മുന്നേറിയാല്‍ മാനവവിരുദ്ധരായ സംഘ പരിവാരത്തെ ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കാനാവുമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

    നജില സമദ്(കള്‍ച്ചറല്‍ ഫോറം), മുനീറ ബഷീര്‍(ചാലിയാര്‍ ദോഹ), ഷബ്‌ന ഫൈസല്‍ (തനത് സാംസ്‌കാരിക വേദി), ഫാത്തിമ(തലശ്ശേരി വെല്‍ഫെയര്‍ അസോസിയേഷന്‍), രേഷ്മ ടീച്ചര്‍ (വിമന്‍സ് ഫ്രറ്റേണിറ്റി കര്‍ണാടക), താഹിറ ടീച്ചര്‍(അല്‍ഫിത്‌റ മോഡല്‍ സ്‌കൂള്‍), ഡോ. ത്വയ്യിബ(ഖത്തര്‍ യൂനിവേഴ്‌സിറ്റി), ഹനാന്‍ മുഹമ്മദ് നിസാര്‍(സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി), ഹന്‍സ, ആയിഷ ടീച്ചര്‍ സംസാരിച്ചു. മന്‍സൂറയില്‍ നടന്ന പരിപാടിയില്‍ ഷറീജ ആരിഫ് മോഡറേറ്ററായിരുന്നു. ഹസീനയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ കൗണ്‍സിലംഗം സമീറ മുഹമ്മദ് വിഷയം അവതരിപ്പിച്ചു. പി ആര്‍ ഇന്‍ചാര്‍ജ് സഫീറ അഹമ്മദ് സംസാരിച്ചു.



Tags:    

Similar News