ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ മുഖ്യമന്ത്രി ആദരിച്ചു

കേരളത്തിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ആസ്റ്റര്‍ ഹോംസ് ഫണ്ടിലൂടെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 15 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.

Update: 2019-02-18 09:25 GMT

ദുബയ്: വിനാശകരമായ പ്രളയത്തിനുശേഷം കേരളത്തിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ അണിനിരന്ന ആസ്റ്റര്‍ ജീവനക്കാരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക ചടങ്ങില്‍ ആദരിച്ചു. കേരളത്തിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ആസ്റ്റര്‍ ഹോംസ് ഫണ്ടിലൂടെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 15 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. 9 രാജ്യങ്ങളിലായുളള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുളള ആസ്റ്റര്‍ ഹോംസ് ഫണ്ടിലേക്ക് അവരുടെ ശമ്പളത്തില്‍നിന്നും സംഭാവന നല്‍കിയിട്ടുണ്ട്. ജീവനക്കാരില്‍നിന്നും മൊത്തം സംഭാവനയായി ലഭിച്ചത് 5.88 കോടി രൂപ അഥവാ 3.04 ദശലക്ഷം യുഎഇ ദിര്‍ഹമാണ്.

സമൂഹത്തിന് തിരികെ നല്‍കുക എന്നത് ആസ്റ്റര്‍ വോളണ്ടിയേര്‍സ് ആഗോള ദൗത്യം ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. കേരളത്തിലുണ്ടായ പ്രളയം പലര്‍ക്കും വീടുകള്‍ നഷ്ടപ്പെടുത്തുകയും നിരവധി പേരെ അഭയാര്‍ഥികളാക്കുകയും ചെയ്തു. ഈ ദുരിതസാഹചര്യത്തില്‍ സഹായഹസ്തമാവശ്യമുളളവര്‍ക്കായി കര്‍മനിരതരായി രംഗത്തിറങ്ങുകയെന്നതാണ് നമുക്ക് ചെയ്യാനുളളത്. മറ്റുളളവര്‍ക്കായി നിസ്വാര്‍ഥസേവനത്തിന് തയ്യാറായ ജീവനക്കാരുടെ നല്ലമനസ്സിന് മുന്നില്‍ അഭിമാനം കൊളളുന്നതായും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News