ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് അവഗണന; ദുബായ് കെഎംസിസി യോഗത്തില്‍ കൂട്ടത്തല്ല് (വീഡിയോ)

അതെ സമയം കെഎംസിസി യോഗത്തില്‍ ഇത്തരം ബഹളങ്ങള്‍ പതിവാണെന്നും അടിപിടി നടന്നിട്ടില്ലെന്നും ബഹളം മാത്രമാണ് ഉണ്ടായതെന്നും ഇത് ആരോ ചോര്‍ത്തി പത്രങ്ങള്‍ക്കു നല്‍കിയതാണ് ഇഷ്യൂ ആയതെന്നു ഒരു കെഎംസിസി പ്രതിനിധി പറഞ്ഞു

Update: 2019-08-31 04:05 GMT

ദുബായ്: ദുബായ് കെഎംസിസിയില്‍ കൂട്ടത്തല്ലും കയ്യേറ്റവും. തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റി അംഗങ്ങളില്‍ ചിലരെ നേതൃത്വം അവഗണിക്കുന്നെന്ന് ആരോപിച്ചാണ് സംഘര്‍ഷം. ആറുമാസത്തോളമായി ഉടലെടുത്ത വിഭാഗീയതയാണ് സംഘര്‍ഷത്തിലേക്കെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Full View

ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് കൂട്ടത്തല്ലുണ്ടായത്. ജനുവരിയിലാണ് ദുബായ് കെഎംസിസി പ്രസിഡന്റായി ഇബ്രാഹിം എളയേറ്റിലിനെയും സെക്രട്ടറിയായി മുസ്തഫ വേങ്ങരയെയും ചുമതലപ്പെടുത്തിയത്.

                                                    തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏകപക്ഷീയമായുണ്ടായ ഈ തീരുമാനത്തിനെതിരെ തുടക്കംമുതല്‍ വിമത ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങളെ ശമിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ പല ഘട്ടങ്ങളിലും അഭിപ്രായ ഭിന്നത സംഘര്‍ഷങ്ങളിലേക്ക് വഴിവച്ചിരുന്നു.

ചിലരെ നേതൃത്വം അവഗണിക്കുന്നെന്നാണ് ഉയരുന്ന ആരോപണം. കെഎംസിസിയുടെ ആസ്ഥാനത്തായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. ഇത് മൂന്നാം തവണയാണ് സമാന വിഷയത്തില്‍ യോഗം അലങ്കോലപ്പെടുന്നത്. അതെ സമയം കെഎംസിസി യോഗത്തില്‍ ഇത്തരം ബഹളങ്ങള്‍ പതിവാണെന്നും അടിപിടി നടന്നിട്ടില്ലെന്നും ബഹളം മാത്രമാണ് ഉണ്ടായതെന്നും ഇത് ആരോ ചോര്‍ത്തി പത്രങ്ങള്‍ക്കു നല്‍കിയതാണ് ഇഷ്യൂ ആയതെന്നു ഒരു കെഎംസിസി പ്രതിനിധി പറഞ്ഞു.




Tags:    

Similar News