ചെങ്കള സ്വദേശി അബ്ദുല്‍ ഹാരിസ് (45) ദുബയില്‍ അന്തരിച്ചു
ഹൃദയാഘാതം മൂലം ദുബയ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.
ദുബയ്: കാസര്‍ക്കോട് ചെങ്കള സ്വദേശി അബ്ദുല്‍ ഹാരിസ് (45) ദുബയില്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ദുബയ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. ബീഫാത്തിമയാണ് മാതാവ്. ഭാര്യ: കമറുന്നിസ.
നാളെ വൈകീട്ട് നാലിന് സോനാപൂര്‍ എംബാമിങ് സെന്ററില്‍ പൊതുദര്‍ശനത്തിനും മയ്യത്ത് നമസ്കാരത്തിനും ശേഷം മൃതദേഹം മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോകും.