ചൈതന്യ എഫ്‌സി ദുബയ് രണ്ടാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 12ന്
ടൂര്‍ണമെന്റ് ജേഴ്‌സിയുടെ പ്രകാശനം വി ടി ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു.
ദുബയ്: ചൈതന്യ എഫ്‌സി ദുബയ് സംഘടിപ്പിക്കുന്ന അല്‍ തമാം ഫുഡ് സ്റ്റഫ് ട്രേഡിങ് എല്‍എല്‍സി അജ്മാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ടാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 12ന് ദുബയ് ക്വിസൈസ് അമിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഫിറോസ് കുന്നുംപറമ്പില്‍ നിര്‍വഹിക്കും. ടൂര്‍ണമെന്റ് ജേഴ്‌സിയുടെ പ്രകാശനം വി ടി ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു. അല്‍ തമാം ഗ്രൂപ്പ് പാര്‍ട്ട്ണര്‍മാരായ കെ വി സൈനുദ്ദീന്‍, ഇസ്മാഈല്‍ കോമത്ത് എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഭാരവാഹികള്‍ക്ക് ജേഴ്‌സി കൈമാറി.