കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പുതിയ പ്രസിഡന്റായി കുഞ്ഞിക്കോയ താനൂര്‍, വൈസ് പ്രസിഡന്റ് ഷംനാദ് കോട്ടൂര്‍, ജനറല്‍ സെക്രട്ടറി സയീദ് ആലപ്പുഴ, സെക്രട്ടറിമാരായി ഇസ്മായില്‍ വയനാട്, സുഹൈല്‍ വേങ്ങര എന്നിവരെ തിരഞ്ഞെടുത്തു.

Update: 2021-01-01 16:37 GMT

ജുബൈല്‍: രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷരെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസം പിന്നിടുന്ന കര്‍ഷക പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ പിടിവാശി ഉപേക്ഷിച്ച് ചര്‍ച്ചകള്‍ നടത്തുകയും ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജുബൈലില്‍ ചേര്‍ന്ന ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. പുതിയ പ്രസിഡന്റായി കുഞ്ഞിക്കോയ താനൂര്‍, വൈസ് പ്രസിഡന്റ് ഷംനാദ് കോട്ടൂര്‍, ജനറല്‍ സെക്രട്ടറി സയീദ് ആലപ്പുഴ, സെക്രട്ടറിമാരായി ഇസ്മായില്‍ വയനാട്, സുഹൈല്‍ വേങ്ങര എന്നിവരെ തിരഞ്ഞെടുത്തു.


Tags:    

Similar News