ബജറ്റ്; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനങ്ങള്‍ മാത്രം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-01-16 15:50 GMT
ദമ്മാം: കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാഗ്ദാനങ്ങള്‍ മാത്രമ്മാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ വ്യവസായവ്യാപാര മേഖലയുടെ പുനരുദ്ധാരണത്തിന് ബജറ്റില്‍ പദ്ധതികളില്ല. കഴിഞ്ഞ നാല് വര്‍ഷമായി തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍ ഭരണം ഒഴിയാനായിരിക്കേ തൊഴിലവസരം സൃഷ്ടിക്കുമെന്നു പറയുന്നത് കബളിപ്പിക്കലാണ്. എല്ലാവിധ തൊഴില്‍ സുരക്ഷയുമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന ഉള്‍പ്പെടെ ആനുകുല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ അടിസ്ഥാന പ്രശ്‌നങ്ങളെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല.

    സംസ്ഥാനത്തെ 50 ശതമാനത്തിലധികം വരുന്ന പിന്നാക്ക ജനതയുടെ ക്ഷേമത്തിന് കേവലം 42 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. അതേസമയം, ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ മാത്രമുള്ള മേല്‍ജാതി വിഭാഗത്തിന് 31 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന സവര്‍ണ പ്രീണനത്തിന്റെ തുടര്‍ച്ചയാണ്. തകര്‍ന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയില്‍ നിന്നു കരകയറാവാനാതെ നില്‍ക്കുകയാണ് സംസ്ഥാനം. വികസനം നടക്കുന്നത് സംസ്ഥാനത്തെ ജങ്ങള്‍ക്കല്ല മറിച്ച് സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നവര്‍ക്കും സവര്‍ണര്‍ക്കും മാത്രമായി ഒതുക്കിയെന്നും സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി.

    യോഗത്തില്‍ ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി പുനസംഘടിപ്പിച്ചു. വൈസ് പ്രസിഡന്റയി നസീം കടക്കലിനെയും, ജനറല്‍ സെക്രട്ടറിയായി അക്ബര്‍ കൊല്ലത്തിനെയും തിരഞ്ഞെടുത്തു. ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്കു പോവുന്ന സുഹൈല്‍ നിലമ്പൂരിനു യോഗം യാത്രയയപ്പ് നല്‍കി. സുഹൈലിനുള്ള ഉപാഹരം നസീര്‍ ആലുവ കൈമാറി. ഹനീഫ മാഹി, ജലീല്‍ എടവണ്ണ, റഈസ് കടവില്‍, ലത്തീഫ് വെട്ടം, ഷൈജു കൊല്ലം സംസാരിച്ചു.

Budget; Only pre-election promises: Indian Social Forum

Tags:    

Similar News