അജ്മാനില്‍ മരണപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
അജ്മാന്‍: അജ്മാനില്‍ കഴിഞ്ഞ ദിവസം മരിച്ച പെരിന്തല്‍മണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.
കഴിഞ്ഞ ആറ് വര്‍ഷമായി യു എ ഇയില്‍ പ്രവാസിയായിരുന്ന അഫ്നാസിന്റെ മൃതദേഹം, അജ്മാന്‍ കൂക്ക് അല്‍ ഷായ് ഇസ്മായില്‍, യാബ് ലീഗല്‍ സര്‍വീസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി, അജ്മാന്‍ കെ എം സി സി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ശനിയാഴ്ച വൈകിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ഭാര്യ നൂര്‍ജഹാന്‍, പിതാവ് അബൂബക്കര്‍, മാതാവ് ആമിന.