മലപ്പുറം കുറ്റിപ്പുറം സ്വദേശിയുടെ മയ്യത്ത് നാട്ടിലേക്ക് അയച്ചു

Update: 2021-07-10 15:26 GMT

മസ്‌കത്ത്: ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം കുറ്റിപ്പുറം മൂടാല്‍ സ്വദേശി തളിയാരത്ത് ബാവ മകന്‍ അബ്ദുല്‍സലാം (37) ന്റെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതത്തെത്തുടര്‍ന്ന് സുല്‍ത്താന്‍ ഖബൂസ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന അബ്ദുല്‍ സലാം ഹോസ്പിറ്റലിലാണ് മരണപ്പെട്ടത്.

സീബ് സിറ്റി സെന്റര്‍ മാളില്‍ അല്‍ഹാനയെന്‍ അബായ ഷോപ്പില്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മയ്യത്ത് ഇന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോവും. മയ്യത്ത് നാട്ടില്‍ കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ക്ക് സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകരായ ഷാരിക്ക് വളപട്ടണം, അബ്ദുല്‍ സലിം എന്നിവര്‍ നേതൃത്വം നല്‍കി.

Tags: