രക്തദാനം: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറത്തിന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റലിന്റെ ആദരവ്

Update: 2021-11-07 08:56 GMT

റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ രക്തലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ സാമൂഹിക ബാധ്യത ഏറ്റെടുത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തിയ രക്തദാന കാംപയിനുകള്‍ക്ക് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റലിന്റെ ആദരവ്. രക്തദാനത്തിലൂടെ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഫോറം നടത്തുന്നതെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ.അബ്ദുല്ല ബിന്‍ ആരിഫ് തുര്‍ജുമാന്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയിലും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരെ അദ്ദേഹം മുക്തകണ്ഡം പ്രശംസിച്ചു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറത്തിന്റെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് എല്ലാ മാസവും വിവിധ സര്‍ക്കാര്‍ ആശുപത്രികളുംമായി സഹകരിച്ചാണ് രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. സൗദി ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഈ കഴിഞ്ഞ സപ്തംബര്‍ 23 നും, ഇന്ത്യന്‍ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 15 നും പ്രിന്‍സ് മുഹമ്മദ് ഹോസ്പിറ്റലുമായി ചേര്‍ന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു.

പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റലിന്റെ ആദരവ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് അന്‍സാര്‍ ആലപ്പുഴയ്ക്ക് കൈമാറി. ഡോ: സഈദ് അഹമ്മദ് ബ്ലഡ് ബാങ്ക്, ഡോ: ഫഹദ് അല്‍ ഹക്കിമി ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍, ഫ്രറ്റേണിറ്റി ഫോറം പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജ് മുഹമ്മദ് റഹീസ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്‌റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News