അല്‍ത്താഫ് കണ്ണൂരിന് യാത്രയയപ്പ് നല്‍കി

Update: 2020-07-22 10:31 GMT

ജുബൈല്‍: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അല്‍ത്താഫ് കണ്ണൂരിന് യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈലിലെ സജീവ പ്രവര്‍ത്തകനും അവതാരകന്‍, ഗായകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണു അല്‍ത്താഫ് കണ്ണൂരെന്ന് യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി അഭിപ്രായപ്പെട്ടു. ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂര്‍ അല്‍ത്താഫിനുള്ള ഉപഹാരം കൈമാറി. ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ഏരിയ പ്രസിഡന്റ് ഹംസക്കോയ പൊന്നാനി, ജാഫര്‍ കുറ്റിപ്പുറം സംസാരിച്ചു.


Tags:    

Similar News