ഭിക്ഷയാചിക്കരുത്, ശിക്ഷ ഇതാണ്

റമദാന്‍ മാസത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മുതലെടുക്കാനായാണ് പലരും ഭിക്ഷയാചിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Update: 2019-05-12 15:54 GMT

ദുബായ്: യുഎഇയില്‍ ഭിക്ഷയാചിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍. റമദാന്‍ മാസത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരെ മുതലെടുക്കാനായാണ് പലരും ഭിക്ഷയാചിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഭിക്ഷയാചിക്കുന്നവര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം (93,000 ഇന്ത്യന്‍ രൂപ) പിഴയുമാണ് ശിക്ഷ.

ഭിക്ഷാടന മാഫിയയായി പ്രവര്‍ത്തിക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍, 1,00000 ദിര്‍ഹവും (1,850,000 ഇന്ത്യന്‍ രൂപ) ആറ് മാസത്തില്‍ കുറയാത്ത ജയില്‍ വാസവുമാണ് ശിക്ഷ. ഭിക്ഷാടനം നിയമം മൂലം നിരോധിച്ചിട്ടുളള രാജ്യമാണ് യുഎഇ. ഭിക്ഷ നല്‍കുന്നവരും ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്നും ട്വിറ്ററില്‍ പറയുന്നു. 

Tags: