പുല്‍വാമയിലെ ആക്രമണം: ജവാന്‍മാര്‍ക്ക് ഒഐസിസിയുടെ സ്മരണാഞ്ജലി

രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഓരോ ഭാരതീയനും പ്രതിജ്ഞാബദ്ധനാണെന്നും നാടിനുവേണ്ടി ജീവന്‍ നല്‍കിയ ജവാന്‍മാരെ രാജ്യം എന്നുമോര്‍ക്കുമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ്് കെ ടി എ മുനീര്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-02-17 15:46 GMT

ജിദ്ദ: ഒഐസിസി ജിദ്ദ- എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കശ്മീരിലെ പുല്‍വാമയില്‍ നടന്ന അക്രമണത്തില്‍ ജീവന്‍ നഷ്ടമായ 40 ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്് പ്രത്യേക സ്മരണ ചടങ്ങ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഓരോ ഭാരതീയനും പ്രതിജ്ഞാബദ്ധനാണെന്നും നാടിനുവേണ്ടി ജീവന്‍ നല്‍കിയ ജവാന്‍മാരെ രാജ്യം എന്നുമോര്‍ക്കുമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ്് കെ ടി എ മുനീര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സഹീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുഉറപ്പിക്കുന്നതിനുള്ള പ്രതിജ്ഞ ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ ചൊല്ലിക്കൊടുത്തു. ജനറല്‍ സെക്രട്ടറിമാരായ മമ്മദ് പൊന്നാനി, ജോഷി വര്‍ഗീസ്, സാകിര്‍ ഹുസൈന്‍ എടവണ്ണ, ഗ്ലോബല്‍ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, ജോസഫ് റോയ്, ബാബു ജോസഫ്, ഹര്‍ഷദ് ഏലൂര്‍, നിഷാദ് കൊപ്പറമ്പില്‍, സിറാജ് കൊച്ചി, ഷിനു കോതമംഗലം, ഷിഹാബ് അയ്യാലില്‍, ബാബു ജോസഫ്, രമേശ് പറവൂര്‍, അബ്ദുല്‍ ഖാദര്‍ പെരുമ്പാവൂര്‍, സക്കീര്‍ ചെമ്മണ്ണൂര്‍, സിദ്ദീഖ് പുല്ലങ്കോട് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News