ആസ്പയര്‍ പരിശീലന പരിപാടി സമാപിച്ചു

Update: 2021-04-15 17:56 GMT

ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി ആസ്പയര്‍ എജ്യുക്കേഷനല്‍ ആന്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി 2020 ജനുവരിയില്‍ ജിദ്ദയില്‍ ആരംഭിച്ച പരിശീലന പരിപാടി സമാപിച്ചു. മീഡിയ കോഴ്‌സ് പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ട്രെയ്‌നര്‍മാര്‍ക്കുള്ള ഫലകവും നല്‍കി ആദരിച്ചു. സമാപന ചടങ്ങ് അറബ് ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ് ഉദ്ഘാടനം ചെയ്തു. മീഡിയ കോഴ്‌സ് കണ്‍വീനര്‍ സുല്‍ഫിക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ആക്റ്റിങ് പ്രസിഡന്റ് സി എ റസാഖ്, മലപ്പുറം ജില്ലാ കെഎംസിസി ആക്റ്റിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍, സെക്രട്ടറി സാബില്‍ മമ്പാട്, മീഡിയ ഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. ഇസ്മായില്‍ മരിതേരി, മലയാളം ന്യൂസ് റിപോര്‍ട്ടര്‍ മായീന്‍ കുട്ടി, മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍, സെക്രട്ടറി വി വി അഷ്‌റഫ് സംസാരിച്ചു. കോഴ്‌സിന്റെ ഭാഗമായി നടത്തിയ പരീക്ഷയില്‍ എസ് എം അന്‍വര്‍, സമീര്‍ മലപ്പുറം, മുഹമ്മദ് കല്ലിങ്ങല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Aspire training programme concludes

Tags:    

Similar News