ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്

Update: 2024-05-27 11:38 GMT

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി 'റിംഫ് ടോക്' സീസണ്‍ 4 മെയ് 31ന് നടക്കും. ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.00ന് പരിപാടി ആരംഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി രണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇലം കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍ മാനേജര്‍ താരിഖ് ഖാലിദ് 'ജനറേറ്റീവ് എഐ ആന്റ് മീഡിയ' അവതരിപ്പിക്കും. സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും ട്രെന്‍ഡ് മൈക്രോ ജപ്പാന്‍ മിഡില്‍ ഈസ്റ്റ് മാനേജറുമായ അമീര്‍ ഖാന്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: സ്വകാര്യതയും സുതാര്യതയും' എന്ന വിഷയം അവതരിപ്പിക്കും. സംശയ നിവാരണത്തിനും അവസരം ഉണ്ടാവും.

Tags:    

Similar News