ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‌ലേറ്ററുടെ ഒഴിവ്

600 റിയാലാണ് തുടക്ക ശമ്പളം. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് അറബിക്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. അറബിക് ട്രാന്‍സ്‌ലേഷനില്‍ ഡിഗ്രിയോ ഡിപ്ലോമയോ അഭികാമ്യം.

Update: 2022-08-14 12:33 GMT

മസ്‌കത്ത്: മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‌ലേറ്ററുടെ/ഇന്റര്‍പ്രെട്ടറിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 റിയാലാണ് തുടക്ക ശമ്പളം. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് അറബിക്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. അറബിക് ട്രാന്‍സ്‌ലേഷനില്‍ ഡിഗ്രിയോ ഡിപ്ലോമയോ അഭികാമ്യം.

പ്രായപരിധി 25നും 35നുമിടയില്‍. ഇംഗ്ലീഷ്, ഹിന്ദി, അറബി എന്നീ ഭാഷകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കംപ്യൂട്ടറിലും പ്രാവീണ്യം വേണം. ഒമാന്‍ റെസിഡന്‍സ് വിസ നിര്‍ബന്ധം. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ അപേക്ഷഫോറം ലഭ്യമാണ്. ഇത് പൂരിപ്പിച്ച് വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകള്‍, ഒമാന്‍ റെസിഡന്‍സ് വിസ, മുന്‍ തൊഴിലുടമയുടെ റഫറന്‍സ് ഉണ്ടെങ്കില്‍ അത് എന്നിവയുടെ കോപ്പി സഹിതം secondsecadmn@gmail.com എന്ന ഇമെയിലില്‍ അയക്കണം. അവസാന തീയതി ആഗസ്റ്റ് 25.


Tags:    

Similar News