ഒമാനില്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ വീണ്ടും വെള്ളപ്പൊക്കം; കൊല്ലം സ്വദേശി മരിച്ചു

Update: 2026-03-23 08:04 GMT

ദുബായ്: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാര്‍ മരിച്ചു. കഴിഞ്ഞ ദിവസം മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ഒരാളെ കാണാതാകുകയും ചെയ്തു. ഇതോടെ ഒമാന്‍ പ്രളയത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതാണ് മഹേഷിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. മൃതദേഹം നിലവില്‍ ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ ഫഹദ് യൂസഫ് (38), തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല ലുബിഷാദ് (32) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. യൂസഫിന്റെ മാതാവ് റംലത്തിനെയാണു (58) കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ഇന്നും തുടരുകയാണ്.