കുവൈത്തില്‍ തീപിടിത്തത്തില്‍ തിരൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

Update: 2025-05-04 13:53 GMT

കുവൈത്ത് : കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസള്‍ഫറൈസേഷന്‍ യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, തിരൂര്‍ ബിപി അങ്ങാടി അമ്പാട്ട് സുബ്രഹ്‌മണ്യന്‍ മകന്‍ പ്രകാശന്‍ ആണ് മരിച്ചത്. 50 വയസ്സായിരുന്നു.

തീപിടിത്തത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. ഏതാനും ദിവസം മുന്‍പാണ് ഭാര്യയും മകളും കുവൈത്തില്‍ സന്ദര്‍ശന വിസയില്‍ എത്തിയത്.കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി (KNPC) യുടെ കീഴിലുള്ള കോണ്‍ട്രാക്ടിങ് കമ്പനിയിലാണ് പ്രകാശന്‍ ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.