സിഎഎ നടപ്പാക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-11-08 07:50 GMT

ഹായില്‍(സൗദി അറേബ്യ): മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന സിഎഎ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യുടെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണഘടനയോടും, രാജ്യത്തെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ കമ്മിറ്റി. കൊവിഡ് 19 ഭീതിയില്‍ രാജ്യം കടന്നുപോകുമ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചു ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന ഇലക്ഷനുകള്‍ മുന്നില്‍കണ്ട് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി വിജയിക്കാമെന്ന അമിത്ഷായുടെ മോഹത്തിനു രാഷ്ട്രീയ സംഘടനാ ഭേതമന്യേ ഐക്യപ്പെട്ടുകൊണ്ടു കനത്ത തിരിച്ചടിനല്‍കണമെന്നും സോഷ്യല്‍ ഫോറം ഹായില്‍ പ്രസിഡണ്ട് ഇല്ല്യാസ് പുനലൂര്‍, സെക്രട്ടറി അര്‍ഷാദ് തിരുവനന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.