ആലുവ സ്വദേശി റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2025-02-09 13:02 GMT

റാസല്‍ഖൈമ: ആലുവ തോട്ടക്കാട്ടുകര സ്വദേശി പേരെക്കാട്ടില്‍ വീട്ടില്‍ അഫ്‌സല്‍ (43) റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. റാസല്‍ഖൈമ ഖുസൈദാത്തില്‍ അഫ്‌സല്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.

ഡ്രൈവര്‍ അടക്കം മറ്റു മൂന്നുപേര്‍കൂടി വാഹനത്തിലുണ്ടായിരുന്നു. അഫ്‌സല്‍ പിറകിലെ സീറ്റിലായിരുന്നു. ദുബായ് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരനാണ്. നാട്ടില്‍നിന്നുമെത്തിയിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. ഷാര്‍ജ അല്‍ഖാസിമിയയില്‍ സഹോദരനൊപ്പമായിരുന്നു താമസം.

പരേതനായ കുഞ്ഞുമുഹമ്മദിന്റെയും ജുവൈരിയയുടെയും മകനാണ്. ഭാര്യ: ഷിബിനെ, മക്കള്‍: മെഹറിഷ്, ഇനാര. സഹോദരങ്ങള്‍: ഷിയാസ്, ആസിഫ് (ഷാര്‍ജ). കബറടക്കം നാട്ടില്‍.