യുഎഇയില്‍ കനത്ത മഴ; ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

കടല്‍തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.

Update: 2019-11-20 04:45 GMT

ദുബൈ: യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് അധികൃതര്‍. ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ രാത്രി വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.

കടല്‍തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. മഴ കൂടുതല്‍ ശക്തിപ്രാപിക്കാനാണ് സാധ്യതയെന്നും തീരത്തുപോവുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി. പര്‍വതങ്ങളുടെ പരിസരത്ത് താമസിക്കുന്നവരോടും വാഹനമോടിക്കുന്നവരോടും ജാഗ്രതപാലിക്കാന്‍ റാസല്‍ഖൈമ പോലിസ് ആവശ്യപ്പെട്ടു.

Tags:    

Similar News