അല്‍ഹിദായ മദ്‌റസ പ്രവേശനോല്‍സവം

Update: 2022-09-04 16:22 GMT

കുവൈത്ത്: 2022-2023 അധ്യയനവര്‍ഷത്തെ അല്‍ഹിദായ മദ്‌റസയുടെ പ്രവേശനോല്‍സവം പിഇഎസ് സ്‌കൂള്‍ അബ്ബാസിയയില്‍ വര്‍ണാഭമായ ചടങ്ങുകളോടെ നടത്തി. ഇസ്‌ലാമിക് പ്രസന്റേഷന്‍ കമ്മിറ്റി ദഅ്‌വാ വിങ് ചെയര്‍മാന്‍ ഷെയ്ഖ് സൗദ് മുഹമ്മദ് മിഷാല്‍ അല്‍ ഒതൈബി പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്ഹദ്ദീന്‍ അല്‍ ഖാസിമി കാഞ്ഞിരപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. രണ്ടുവര്‍ഷത്തെ കൊവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷം മുതലാണ് മദ്‌റസകള്‍ സാധാരാണ ക്ലാസ്സുകളിലേക്ക് സജീവമാവുന്നത്.


 വിദ്യാലയങ്ങളിലേക്ക് പുതുതായെത്തിയ കുരുന്നുകള്‍ക്ക് മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നല്‍കിയാണ് അധ്യാപകര്‍ വരവേറ്റത്. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷകളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. മദ്‌റസ കോ-ഓഡിനേറ്റര്‍ സക്കരിയ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഹാഫിള് സൈഫുദ്ദീന്‍ നാലകത്ത്, ഹാഫിള് ഹാരിസ് മൗലവി, സാദിക്ക് മന്നാനി, മഷ്ഹൂദ് അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

Tags: