ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ അംഗീകരിച്ചു

പ്രവാസി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാറുകള്‍, ചര്‍ച്ച ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍, രക്തദാന ക്യാംപുകള്‍ എന്നിവ സംഘടിപ്പിക്കും.

Update: 2021-01-23 10:40 GMT

മനാമ: അടുത്ത ഒരുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. അകാലത്തില്‍ മരിച്ച സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്ന അജീന്ദ്രന്റെ നാമധേയത്തില്‍ 2021 ആഗസ്തില്‍ സംഗീത റിയാലിറ്റി ഷോ സംഘടിപ്പിക്കും. ഇതിനായുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി ഭരണസമിതിയില്‍ അവതരിപ്പിക്കാന്‍ കലാവിഭാഗം സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. പ്രവാസി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാറുകള്‍, ചര്‍ച്ച ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍, രക്തദാന ക്യാംപുകള്‍ എന്നിവ സംഘടിപ്പിക്കും.


 ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കണമെന്നും പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങളില്‍ സജീവമായ ഇടപെടല്‍ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് അമ്പലപ്പുഴ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അനില്‍ കായംകുളം കഴിഞ്ഞവര്‍ഷത്തെ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. വാര്‍ഷിക റിപോര്‍ട്ടും കണക്കും യോഗം അംഗീകരിച്ചു. സംഘടനയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. രാജേഷ് മാവേലിക്കര, മഹേഷ് മുല്ലക്കല്‍, അജ്മല്‍ കായംകുളം, ലാലു മുതുകുളം, സന്തോഷ്പിള്ള എന്നിവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തി.

വൈസ് പ്രസിഡന്റുമാരായ ഹാരിസ് വണ്ടാനം, സജി കലവൂര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജയലാല്‍ ചിങ്ങോലി എന്നിവര്‍ പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിയ യോഗത്തില്‍ അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ സംസാരിച്ചു. എം എസ് സുധി, ഗോപകുമാര്‍ ചെങ്ങന്നൂര്‍, പീസസ് സാമുവല്‍, നജിഷ് ജോയ്, ശ്രീകുമാര്‍ മാവേലിക്കര, സുനി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ക്കു വാര്‍ഷിക പൊതുയോഗം രൂപം നല്‍കി.

Tags:    

Similar News