അല്‍ ഹസ്സയില്‍ മരണപ്പെട്ട നദീറിന്റെ മൃതദേഹം ഖബറടക്കി

കഴിഞ്ഞ മാസം 21 നാണ് നദീര്‍ മരണപ്പെട്ടത്. സല്‍മാനിയ്യയിലെ ബക്കാലയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ ഡ്യൂട്ടി സമയമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് മുറിയിലെത്തി വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി അറിയുന്നത്.

Update: 2019-10-13 16:02 GMT

ദമ്മാം: മൂന്നാഴ്ച മുമ്പ് അല്‍ ഹസ്സയില്‍ ഉറക്കത്തിനിടെ മരണപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ 19ാം മൈല്‍ ചൂരിയോട്ട് മഹ്മൂദിന്റെ മകന്‍ നദീറിന്റെ മൃതദേഹം അല്‍ ഹസ്സയിലെ കൂത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പിതാവ് മഹ്മൂദ്, സഹോദരന്‍ ജംഷീര്‍, സഹോദരി ഭര്‍ത്താവ് നാസര്‍ എന്നിവരും ഹസ്സയിലെ സാമൂഹികപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ മാസം 21 നാണ് നദീര്‍ മരണപ്പെട്ടത്. സല്‍മാനിയ്യയിലെ ബക്കാലയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ ഡ്യൂട്ടി സമയമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് മുറിയിലെത്തി വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി അറിയുന്നത്.

ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 25 വയസ് മാത്രം പ്രായമുള്ള യുവാവിന്റെ മരണം സുഹൃത്തുക്കള്‍ക്കും മറ്റ് പ്രവാസികള്‍ക്കും ഞെട്ടലുളവാക്കിയിരുന്നു. പിതാവ് മഹ്മൂദ്, സഹോദരന്‍ ജംഷീര്‍, സഹോദരി ഭര്‍ത്താവ് നാസര്‍ എന്നിവര്‍ അല്‍ ഹസ്സയില്‍ തന്നെ ജോലി നോക്കുന്നുണ്ട്. ജമീലയാണ് മാതാവ്. മുംതാസ്, ജംഷീര്‍, സുഹൈല്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ഷുക്കൂര്‍ മാന്നാര്‍, ജിന്ന (മൊയ്തീന്‍) എന്നിവരാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

Tags:    

Similar News