അല്‍ അയിനില്‍ ശക്തമായ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും.

ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയത്തും ആലിപ്പഴ വര്‍ഷത്തോടെയുള്ള പെയ്ത ശക്തമായ മഴ അല്‍ അയിന്‍ നിവാസികള്‍ക്ക് നവ്യ അനുഭവമായി.

Update: 2019-07-19 17:53 GMT

അല്‍അയിന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയത്തും ആലിപ്പഴ വര്‍ഷത്തോടെയുള്ള പെയ്ത ശക്തമായ മഴ അല്‍ അയിന്‍ നിവാസികള്‍ക്ക് നവ്യ അനുഭവമായി. പൊടിക്കാറ്റോട് കൂടി പെയ്ത മഴ പലയിടത്തും ചെറിയ നാശനഷ്ടങ്ങളും സൃഷ്ടിച്ചു. അല്‍ ഹയര്‍, മസാകന്‍, ഘഷ്ബ എന്നീ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. അപൂര്‍വ്വമായി ലഭിച്ച മഴയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മണലാരണ്യങ്ങളില്‍ വിനോദ യാത്രക്ക് പോയവര്‍ക്കാണ് അപ്രതീക്ഷിത മഴ ഏറെ ആസ്വദിക്കാനായത്. മഴയെ തുടര്‍ന്ന് ദുരക്കാഴ്ച കുറഞ്ഞതും റോഡുകള്‍ പലതും വെള്ളക്കെട്ടുകളായതിനാലും വാഹന ഗതാഗതം മന്ദഗതിയിലായിരുന്നു.  

Tags: