ജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Update: 2023-11-15 15:33 GMT

ദുബയ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജിസിസി രാജ്യങ്ങളിലേക്ക് അടക്കം കൂടുതല്‍ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി അലോക് സിംങ് പറഞ്ഞു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുകയും എയര്‍ ഏഷ്യയുമായി ലയിക്കുകയും ചെയ്തതോടെ ലോഗോയും മാറ്റി പുതിയ മുഖവുമായിട്ടായിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുകയെന്ന് ദുബയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. അടുത്ത മാര്‍ച്ചില്‍ 139 രാജ്യാന്തര സര്‍വീസുകളായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 89 സര്‍വീസ് മാത്രമാണുള്ളത്. 206 അഭ്യന്തര സര്‍വീസുകള്‍ 228 ആക്കി വര്‍ധിപ്പിക്കും. നിലവില്‍ 14 വിദേശ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് 17 ആക്കി വര്‍ധിപ്പിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നു വിവിധ സെക്ടറിലേക്ക് കണക്ഷന്‍ സര്‍വീസുകളും വര്‍ധിപ്പിക്കും. ഉടനെ തന്നെ 450 പൈലറ്റുമാരെയും 800 കാബിന്‍ ജീവനക്കാരെയും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ 308 സര്‍വീസുകളാണ് ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് നടത്തുന്നത്. ചടങ്ങില്‍ ചീഫ് കൊമേഴ്‌സ്യല്‍ അങ്കൂര്‍ ഗാര്‍ഗ്, ഇന്റര്‍നാഷനല്‍ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് താര നായിഡു, ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സിദ്ധാര്‍ഥ ബുടാലിയ സംബന്ധിച്ചു.

Tags: