എയര്‍ ഇന്ത്യ കോഴിക്കോട്-ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുന്നു

മലയാളികളുട നിരന്തര ആവശ്യമായ കോഴിക്കോട്-ജിദ്ദ സര്‍വ്വീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇരു വിമാനത്താവളങ്ങളില്‍ നിന്നുമുള്ള സമയത്തിന്റെ സ്ലോട്ട് ലഭിച്ചാല്‍ ഉടനെ പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ ഈ സെക്ടറില്‍ സൗദി എയര്‍വെയ്‌സും സ്‌പൈസ് ജെറ്റ് വിമാനവുമാണ് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്

Update: 2019-09-28 12:11 GMT

കബീര്‍ എടവണ്ണ

ദുബയ്: മലയാളികളുട നിരന്തര ആവശ്യമായ കോഴിക്കോട്-ജിദ്ദ സര്‍വ്വീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇരു വിമാനത്താവളങ്ങളില്‍ നിന്നുമുള്ള സമയത്തിന്റെ സ്ലോട്ട് ലഭിച്ചാല്‍ ഉടനെ പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ ഈ സെക്ടറില്‍ സൗദി എയര്‍വെയ്‌സും സ്‌പൈസ് ജെറ്റ് വിമാനവുമാണ് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്. റിയാദ് വഴി കോഴിക്കോട്ടേക്ക് നാസ് എയര്‍ ഈയിടെ സര്‍വ്വീസ് ആരംഭിച്ചിരുന്നു. മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം അടക്കമുള്ള നിരവധി സംഘടനകളാണ് എയര്‍ ജിദ്ദ സര്‍വ്വീസ് ആരംഭിക്കാന്‍ സമരം രംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് 2015 മെയ് മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 2010 ല്‍ മംഗ്ലൂരു വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന ദുരന്തത്തിന് ശേഷമാണ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മ്മിക്കുകയും ഡിജിസിഎ അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സൗദി എയര്‍വെയ്‌സ് സര്‍വ്വീസ് തുടങ്ങിയെങ്കിലും എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്താന്‍ ശ്രമം പോലും ആരംഭിച്ചിരുന്നില്ല. മൂന്ന് വര്‍ഷത്തേക്കാണ് വലിയ വിമാനങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നത്. വ്യാമയാന വിദഗ്ദ്ധര്‍ വീണ്ടും പരിശോധന നടത്തി സര്‍വ്വീസിന് സജ്ജമാണന്ന് കണ്ടെത്തിയാല്‍ വീണ്ടും പുതുക്കി നല്‍കും. ഇന്ത്യയില്‍ നിന്നും ഉംറ അടക്കമുള്ള തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ഈ സെക്ടറിലേക്കുള്ള സര്‍വ്വീസ് ആരംഭിക്കുന്നതോടെ പ്രവാസികളുടെ ആവശ്യമാണ് വീണ്ടും യാഥാര്‍ത്ഥ്യമാകുന്നത്.  

Tags: