തായിഫിനടുത്ത് വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് കേരള എസ്‌റ്റേറ്റ് സ്വദേശി മാട്ടുമ്മല്‍ ഹൗസില്‍ സിദ്ധീഖ് എന്ന ബാപ്പു(50) ആണ് മരിച്ചത്. കൊല്ലം സ്വദേശി നജീബിന് പരിക്കേറ്റു.

Update: 2019-02-07 17:35 GMT

ജിദ്ദ: സൗദിയിലെ തായിഫിനടുത്ത് തുര്‍ബയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് കേരള എസ്‌റ്റേറ്റ് സ്വദേശി മാട്ടുമ്മല്‍ ഹൗസില്‍ സിദ്ധീഖ് എന്ന ബാപ്പു(50) ആണ് മരിച്ചത്. കൊല്ലം സ്വദേശി നജീബിന് പരിക്കേറ്റു.

അപകടത്തില്‍പെട്ട രണ്ട് മലയാളികളും ജിദ്ദയില്‍ കിലോ മൂന്ന് എന്ന സ്ഥലത്തെ താമസക്കാരാണ്. പെട്രോള്‍ പമ്പുകളുടെ അറ്റകുറ്റപണിയാണ് ജോലി. തായിഫില്‍നിന്ന് ജോലി കഴിഞ്ഞു മടങ്ങവേ ഇവര്‍ ഓടിച്ച പിക്കപ്പ് വാഹനം സൗദി പൗരന്റെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സിദ്ധീഖും സൗദി പൗരനും തല്‍ക്ഷണം മരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Tags: