അബ്ദുല്‍ കരീം കോട്ടക്കലിന് സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

24 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ്അബ്ദുല്‍ കരീം നാട്ടിലേക്ക് മടങ്ങുന്നത്

Update: 2020-02-20 13:38 GMT

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഷിഫാ ബ്ലോക്ക് പ്രസിഡന്റുമായ അബ്ദുല്‍ കരീം കോട്ടക്കലിന് റിയാദ് സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി യാത്രാ അയപ്പ് നല്‍കി. 24 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ്അബ്ദുല്‍ കരീം നാട്ടിലേക്ക് മടങ്ങുന്നത്. റിയാദിലെ ഷിഫ സനയയില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു അബ്ദുല്‍ കരീം. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ കമ്മിറ്റികളില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയുംപ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന വക്തിയാണ് കരീം കോട്ടക്കല്‍ എന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് ഉസ്മാന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, സെക്രട്ടറി മുഹീനുദ്ധീന്‍ മലപ്പുറം,സ്‌റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ സലിം മഞ്ചേരി,മുഹമ്മദലി ചെറുതുരുത്തി,കുഞ്ഞുമുഹമ്മദ് കുട്ടി (ബാപ്പുട്ടി) മലപ്പുറം,അന്‍വര്‍ സാദത്ത്,റഹീം കല്ലായി, ഷാനവാസ് കടക്കല്‍,അഷ്‌റഫ് വേങ്ങൂര്‍, അബ്ദുല്‍ അസീസ് സംസാരിച്ചു.




Tags:    

Similar News