കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. കോഴിക്കോട് കോടഞ്ചേരി മീന്മുട്ടി സ്വദേശി ഇല്ലിമുള്ളില്‍ വീട്ടില്‍ സന്തോഷ് ഫിലിപ്പാ(49)ണ് ജഹറ ആശുപത്രിയില്‍ മരണപ്പെട്ടത്. കുവൈത്ത് സിറ്റി മാര്‍ത്തോമ്മ പാരിഷ് അംഗമാണ്. ഭാര്യ: ടെന്‍സി ജോണ്‍. മക്കള്‍: അലീന, ആന്‍സണ്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.