ജിദ്ദയില്‍ കാളികാവ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാളികാവ് മാളിയേക്കല്‍ പള്ളിശ്ശേരി അബ്ദുല്‍ കരീം (52) ജോലി സ്ഥലത്ത് വെച്ച് മരിച്ചത്.

Update: 2020-01-29 12:20 GMT

ജിദ്ദ: ജിദ്ദയില്‍ കാളികാവ് സ്വാദേശി ഹൃദയാഘാതം മൂലം മരിച്ചു. കാളികാവ് മാളിയേക്കല്‍ പള്ളിശ്ശേരി അബ്ദുല്‍ കരീം (52) ജോലി സ്ഥലത്ത് വെച്ച് മരിച്ചത്.ജിദ്ദയില്‍ സവോള ഷുഗള്‍ ഫാക്ടറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സുലൈമാന്‍ ഫഖീ ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യ: ആയിശ. റഈസ് (റിയാദ്), റിയാസ് മക്കളാണ്. മരണ വിവരമറിഞ്ഞ് റഈസ് റിയാദില്‍ നിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്.




Tags:    

Similar News